പുതുക്കിയ ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ ;കൺസെഷൻ നിരക്ക് വർധന പ്രത്യേക സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതിന് അനുസൃതമായി മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കൊവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർത്ഥി കൺസെഷൻ വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമേ കൺസെഷൻ നിരക്കിൽ അന്തിമതീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
സ്വിഫ്റ്റ് ബസുകള്‍ക്കുണ്ടായ അപകടം ഗൗരവമുള്ളതല്ല. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കുള്ള ശമ്പളം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കുള്ള ശമ്പളം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇന്ധനവില വർധനവും പണിമുടക്കും കെഎസ്ആർടിസിയുടെ പ്രതിസന്ധി വർധിപ്പിച്ചു. സംഘടനകളുടെ സമ്മേളനത്തിനായി ട്രിപ്പുകൾ മുടക്കിയതും വലിയ തിരിച്ചടിയായി. ശമ്പള വിതരണത്തിന് സർക്കാർ സഹായം തേടിയിട്ടുണ്ടെന്നും ധനവകുപ്പിൻ്റെ ക്ലിയറൻസ് കിട്ടിയാൽ ഉടനെ ശമ്പളം നൽകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അടുത്തമാസം ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.