കരിയറിന് തിരശീലയിട്ട് ബൂട്ടഴിച്ച് റിബറി

ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞു. രണ്ട് ദശാബ്ദത്തിലേറെ നീണ്ട കരിയറിനാണ് റിബറി അവസാനം കുറിച്ചത്. സോഷ്യൽ മീഡിയയിലൂടെ റിബറി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 39 കാരനായ റിബറി ഈ സീസണിൽ ഇറ്റാലിയൻ ക്ലബ് സാലർനിറ്റാനയ്ക്ക് വേണ്ടിയാണ് കളിച്ചത്. എന്നാൽ ഈ സീസണിൽ അരമണിക്കൂർ ഒരു മത്സരം മാത്രമാണ് റിബെറിക്ക് കളിക്കാൻ കഴിഞ്ഞത്. തുടർന്നാണ് താരത്തിന് പരിക്കേറ്റത്. ഈ സാഹചര്യത്തിലാണ് റിബറി സീസണിന്‍റെ പാതിവഴിയിൽ വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിക്കലിന് ശേഷം റിബറി സാലർനിറ്റാനയ്ക്കൊപ്പം മറ്റ് ചില സ്ഥാനങ്ങളും വഹിക്കുമെന്നാണ് സൂചന. 2007 മുതൽ 12 വർഷം ജർമ്മൻ സൂപ്പർ ക്ലബ് ബയേൺ മ്യൂണിക്കിനായി കളിച്ച റിബറിയുടെ കരിയർ ഏറ്റവും ശ്രദ്ധേയമായിരുന്നു. ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗും ഒമ്പത് ബുന്ദസ്‌ലി​ഗ കിരീടങ്ങളും റിബറി നേടി. 2012-13 സീസണിൽ യുവേഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ബയേണിനായി കളിച്ച റിബറി സ്വന്തമാക്കി.

Related Posts