കരിക്ക് കുടിച്ച് റിമി ടോമി; കരിക്കിൻ്റെ ഗുണഗണങ്ങളെപ്പറ്റിയുള്ള വാഴ്ത്തു പാട്ടുമായി ഇൻസ്റ്റഗ്രാം പോസ്റ്റ്
കരിക്ക് കുടിക്കുന്ന വീഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരികയുമായ റിമി ടോമി. കരിക്കിൻ്റെ ഗുണഗണങ്ങളെപ്പറ്റി വർണിച്ചു കൊണ്ടാണ് റിമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
നാളികേരത്തിൻ്റെ നാട്ടിൽ എനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട് എന്ന ക്യാപ്ഷനോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്ത കരിക്ക് ആരോഗ്യത്തിന് നല്ലതാണെന്ന് റിമി പറയുന്നു.
കരിക്കിൽ കലോറി നന്നേ കുറവാണ്. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കരിക്ക് പതിവായി കുടിച്ചാൽ ചർമത്തിൻ്റെ ആരോഗ്യം കാത്തു സൂക്ഷിക്കാം, വൃക്കയിൽ കല്ല് വരുന്നത് തടയാം, ഹൈഡ്രേഷന് ഉത്തമമാണ് തുടങ്ങി കരിക്കിൻ്റെ ഗുണഗണങ്ങളെപ്പറ്റിയുള്ള വാഴ്ത്ത് പാട്ടാണ് റിമിയുടെ പോസ്റ്റ്.
റിമിയുടെ കരിക്ക് പോസ്റ്റിനോടുള്ള ആരാധകരുടെ പ്രതികരണങ്ങളും രസകരമാണ്. നാളികേരം കണ്ടിട്ട് കേരളത്തിൽ നിന്നല്ലെന്നും തമിഴ് നാട്ടിൽ നിന്ന് ആവാനാണ് സാധ്യതയെന്നും ഒരാൾ പ്രതികരിക്കുന്നു.