ദഹിപ്പിച്ചാലും കുഴിച്ചിട്ടാലും ബാക്കി വരുന്നത് അസ്ഥികൾ മാത്രമാണ്, അതിൽ നോക്കിയാൽ ജാതി അറിയില്ല, മതമറിയില്ല; റിമി ടോമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
സമൂഹത്തിൽ ജാതിമത വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ പ്രതികരണവുമായി ജനപ്രിയ ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. ജാതിയുടെയും മതത്തിൻ്റെയും നിരർത്ഥകത വെളിപ്പെടുത്തുന്ന വാക്കുകളാണ് താരത്തിൻ്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലുള്ളത്.
ദഹിപ്പിച്ചാലും കുഴിച്ചിട്ടാലും ബാക്കി വരുന്നത് അസ്ഥികൾ മാത്രമാണ്. അതിൽ നോക്കിയാൽ ജാതി അറിയില്ല, മതമറിയില്ല; എല്ലാവരും ഒരു പോലെയാണ് എന്ന വാക്കുകളാണ് റിമി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് വിവാദങ്ങൾ ചൂടു പിടിക്കുന്നതിന് ഇടയിലാണ് നടിയുടെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. ഇൻസ്റ്റഗ്രാമിൽ 1.1 മില്യൺ പേരാണ് റിമിയെ പിന്തുടരുന്നത്. മതേതര മൂല്യങ്ങളെ പ്രകീർത്തിച്ചും മതവിദ്വേഷ പ്രചാരണങ്ങളെ വിമർശിച്ചും നിരവധി പേർ പോസ്റ്റിനോട് പ്രതികരിക്കുന്നുണ്ട്.