ചാലക്കുടി പുഴയോരത്തിന്റെ അതിജീവനത്തിനായി ജൈവ കവചം ഒരുക്കി ചാലക്കുടി സിവിൽ ഡിഫെൻസ്.
ചാലക്കുടി:
ചാലക്കുടി അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാരും സിവിൽ ഡിഫെൻസ് അംഗങ്ങളും ചേർന്ന് ചാലക്കുടി ചേനത്തുനാട് തട്ടാൻ കടവ്, വെളിയത്ത് കടവ്, പൂത്രി കടവ്, അമ്പലക്കടവ് എന്നിവിടങ്ങളിൽ പുഴ സംരക്ഷണത്തിന്റ ഭാഗമായി ഇല്ലി മുളകൾ നട്ടു. ചാലക്കുടി ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പത്മകുമാർ ഉദ്‌ഘാടനം ചെയ്തു. ഡോ. ആർ എൽ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനമിത്ര സുരേഷ് മുളംകാടുകളെ കുറിച്ചും കാടിനെക്കുറിച്ചും ദുരന്തങ്ങൾ തടയുന്നതിൽ അവയുടെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു. വാർഡ് മെമ്പർ ദീപു ദിനേശ്, സിവിൽ ഡിഫെൻസ് കോർഡിനേറ്റർ ഷൈൻ ജോസ്, രഘു മാസ്റ്റർ എന്നിവർ സംസാരിച്ചു.പോസ്റ്റ് വാർഡൻ വിജിത്ത് വിജയ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ അജിത്ത്, സിവിൽ ഡിഫെൻസ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.