വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രം പിൻവലിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു ആർ എം പി ഐ തളിക്കുളത്ത് പ്രകടനം നടത്തി

തൃശ്ശൂർ: കോർപ്പറേറ്റുകൾക്കായി പാസ്സാക്കിയെടുത്ത കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന ബിജെപി സർക്കാരിന്റെ നിർബ്ബന്ധബുദ്ധിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്തു വിജയിപ്പിച്ച കർഷക പോരാളികൾക്ക് അഭിവാദ്യങ്ങളർപ്പിച്ചു ആർ എം പി ഐ നേതൃത്വത്തിൽ തളിക്കുളത്ത് ആഹ്ലാദ പ്രകടനം നടത്തി.

സമുദായ സമവാക്യങ്ങളിലും മത വർഗ്ഗീയ സംഘർഷങ്ങളിലും രാഷ്ട്രീയ വ്യവഹാരങ്ങളെ കുരുക്കിയിടുന്നത് ബിജെപി അജണ്ടയാണ്. ഇതേ നയങ്ങളിലൂന്നി ബിജെപി നീക്കങ്ങളെ ചെറുക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾ ഫാഷിസ്റ്റുകൾക്ക് മുൻകൈ നേടാൻ അവസരമൊരുക്കുക ആണ്. പ്രതിപക്ഷ - ഇടതുപക്ഷ സർക്കാരുകളും ബിജെപിയുടെ കോർപ്പറേറ്റ് നയങ്ങളുടെ നടത്തിപ്പുകാരായി മാറി എന്നത് അവരുടെ ഏറ്റവും വലിയ ദൗർബല്യമാണ്. സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരായ രാഷ്ട്രീയ സമരത്തെ കേന്ദ്ര സ്‌ഥാനത്ത്‌ എത്തിച്ചേ ഫാഷിസ്റ്റുകൾക്കെതിരായ രാഷ്ട്രീയസമരം വിജയിപ്പിക്കാനാവൂ എന്നതാണ് ഏറ്റവും വലിയ പാഠമെന്ന് ആർ എം പി ഐ സംസ്‌ഥാന പ്രസിഡണ്ട്‌ ടി എൽ സന്തോഷ് പറഞ്ഞു.

ആർ എം പി ഐ മേഖലാ സെക്രട്ടറി കെ എസ് ബിനോജ് അദ്ധ്യക്ഷത വഹിച്ചു.ആർ എം പി ഐ സംസ്‌ഥാന കമ്മിറ്റി അംഗം കെ ജി സുരേന്ദ്രൻ, ടി കെ പ്രസാദ്, ടി പി വിജേഷ്, എം എസ് ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.

പി പി പ്രിയരാജ്, ടി എസ് പ്രകാശൻ, സ്നേഹലിജി, കെ ആർ പ്രസന്നൻ, വി എ ഷാബിൻ, എൻ എ ജേഷ്, ആരതി ശശി കെ, പി ബി മുഹമ്മദ്, എം വി മോഹനൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Related Posts