ആസാദി കാ അമൃത് മഹോത്സവം പദ്ധതിയ്ക്ക് ചേലക്കരയിൽ തുടക്കം.

ചേലക്കര:

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റോഡുകളുടെ വശങ്ങളിൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവം' പദ്ധതിക്ക് ചേലക്കര പഞ്ചായത്തിൽ ആരംഭം. ചേലക്കര പറക്കാട് മെതുക് റോഡിൽ മരം നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി 50 മരങ്ങളാണ് ചേലക്കര പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ നടുന്നത്.

ചേലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എച്ച് ഷെലീൽ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എല്ലിശേരി വിശ്വനാഥൻ, ശ്രീവിദ്യ, ജാനകി ടീച്ചർ, വാർഡ് മെമ്പർ ജാഫർ, പി എം ജി എസ് വൈ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോസ് സോളി, അസിസ്റ്റന്റ് എൻജിനീയർ വി കെ വിശ്വംഭരൻ, ഓവർസിയർ മനോജ് എന്നിവർ പങ്കെടുത്തു.

Related Posts