എടമുട്ടത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നു
വലപ്പാട്: എടമുട്ടം തവളക്കുളത്ത് അമ്പലത്ത് ഷിഹാബുദ്ദീന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നാലു പവന്റെ ആഭരണങ്ങളും നാല്പതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വീട്ടുക്കാർ പറഞ്ഞു. വീടുമായി പരിചയമുള്ള ആരെങ്കിലും ആണോ കവർച്ചക്ക് പിന്നിലെന്ന് പോലീസ് പരിശോധിച്ചു വരുന്നു.