തന്റെ ഡയലോഗുകളെല്ലാം എഴുതിയതും റോക്കി ഭായി തന്നെ; കെജിഎഫ് സംവിധായകന്‍

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ നായകന്‍ യഷിനെ കുറിച്ച് ആരാധകര്‍ക്ക് അറിയാത്ത ഒരു രഹസ്യം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് നീല്‍. ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല യഷ് അവതരിപ്പിക്കുന്ന റോക്കി ഭായിയുടെ ഡയലോഗുകളില്‍ ഭൂരിഭാഗവും എഴുതിയത് യഷ് തന്നെയാണ് എന്നാണ് പ്രശാന്ത് പറഞ്ഞത്. കെജിഎഫിന്റെ ട്രെയിലര്‍ ലോഞ്ചിങ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ ആദ്യഭാഗത്തിലുള്ള പവര്‍ഫുള്‍ ഡയലോഗുകളെല്ലാം വന്‍ ഹിറ്റായിരുന്നു. അതുപോലെ തന്നെയാണ് രണ്ടാം ചാപ്റ്ററിലെ ഡയലോഗുകളും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
കഴിഞ്ഞ ദിവസമാണ് കെജിഎഫ് ട്രെയിലര്‍ റിലീസ് ചെയ്തത്. 24 മണിക്കൂര്‍ കൊണ്ട് അഞ്ച് ഭാഷകളില്‍ നിന്നായി 109 മില്യണ്‍ ആളുകളാണ് ട്രെയിലര്‍ കണ്ടത്. ഒരു ഇന്ത്യന്‍ ട്രെയിലറിന് ലഭിക്കുന്ന ഏറ്റവും വലിയ വ്യൂസ് ആണ് ഇത്. യഷിനൊപ്പം സഞ്ജീവ് ദത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. രവീണ ടണ്ടന്‍, ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ്, ആനന്ദ് നാഗ്, അച്യുത് കുമാര്‍, മാളവിക അവിനാഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.