സെമി ഫൈനല്‍ മത്സരത്തിന് മുൻപ് രോഹിതിന് പരിക്ക്; ആശങ്കയിൽ ഇന്ത്യ
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പരിശീലനത്തിനിടെയാണ് രോഹിതിന്‍റെ കൈത്തണ്ടയിൽ പന്ത് കൊണ്ട് പരിക്കേറ്റത്. ഇന്ത്യയുടെ ത്രോ ഡൗൺ വിദഗ്ധന്‍ എസ്. രഘു എറിഞ്ഞ പന്തുകൾ നേരിടുമ്പോൾ ആയിരുന്നു സംഭവം. സൈഡ് ആം ത്രോവര്‍ ഉപയോഗിച്ച് രഘു എറിഞ്ഞ ഒരു ഷോര്‍ട്ട്‌ബോള്‍ നേരിട്ടപ്പോൾ ആണ് രോഹിതിന് പിഴച്ചത്. പുൾ ഷോട്ട് എടുക്കാൻ ശ്രമിച്ച രോഹിതിന്‍റെ വലത് കൈത്തണ്ടയിൽ പന്ത് ഇടിക്കുകയായിരുന്നു. കടുത്ത വേദനയുണ്ടായിരുന്ന രോഹിത് ഉടൻ തന്നെ ഐസ് പായ്ക്ക് വച്ച് മാറിയിരുന്നു. കുറച്ചുനേരം വിശ്രമിച്ച ശേഷമാണ് രോഹിത് പരിശീലനം പുനരാരംഭിച്ചത്.