ചെൽസിയെ വിൽക്കാൻ ഒരുങ്ങി റോമൻ അബ്രമോവിച്ച്; വരുമാനം യുദ്ധത്തിൻ്റെ ഇരകൾക്ക് നൽകുമെന്നും പ്രഖ്യാപനം
ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയെ വിൽക്കാൻ ഒരുങ്ങി റഷ്യൻ ഉടമ റോമൻ അബ്രമോവിച്ച്. പ്രീമിയർ ലീഗ് ക്ലബ് വിൽക്കുക എന്ന അവിശ്വസനീയമാംവിധം
ബുദ്ധിമുട്ടുള്ള തീരുമാനം താൻ എടുത്തതായി അബ്രമോവിച്ച് പ്രഖ്യാപിച്ചു. വിൽപ്പനയിൽ നിന്നുള്ള വരുമാനം ഉക്രയ്ൻ യുദ്ധത്തിലെ ഇരകൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
2003-ലാണ് റഷ്യൻ ശതകോടീശ്വരനായ റോമൻ അബ്രമോവിച്ച് ഇംഗ്ലിഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ ചെൽസി എഫ് സി യെ സ്വന്തമാക്കുന്നത്. ക്ലബ്ബുമായുള്ള വേർപിരിയൽ ചാമ്പ്യൻസ് ലീഗ് ഉടമകളുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് അബ്രമോവിച്ച് വ്യക്തമാക്കി. ഏത് കാലത്തും ക്ലബ്ബിൻ്റെ താത്പര്യം സംരക്ഷിക്കാനാണ് താൻ നിലകൊണ്ടിട്ടുള്ളത്.
ചെൽസിയുടെ നിയന്ത്രണം ട്രസ്റ്റികൾക്ക് കൈമാറുമെന്ന് റഷ്യൻ ഉടമ പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് നാടകീയമായ സംഭവ വികാസം ഉരുത്തിരിഞ്ഞിരിക്കുന്നത്.