മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകനെതിരെ വിമർശനവുമായി റൊണാള്‍ഡോ
ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ. യുണൈറ്റഡ് അധികൃതർ തന്നെ വഞ്ചിച്ചുവെന്ന് റൊണാൾഡോ പറഞ്ഞു. യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗിനോട് തനിക്ക് യാതൊരു ബഹുമാനവുമില്ലെന്നും റൊണാൾഡോ പറഞ്ഞു. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ യുണൈറ്റഡിനും കോച്ചിനുമെതിരെ ശബ്ദമുയർത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അഭിമുഖം ലോക ശ്രദ്ധ പിടിച്ചു പറ്റി. എറിക് ടെൻ ഹാഗ് ഉൾപ്പെടെയുള്ള യുണൈറ്റഡിന്‍റെ ഉന്നത പദവിയിലിരിക്കുന്നവര്‍ തന്നെ ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും റൊണാൾഡോ ആരോപിച്ചു.