സൗദി കപ്പ്; റൊണാൾഡോയുടെ അൽ നസർ സെമിയിൽ പുറത്ത്
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ സൗദി സൂപ്പർ കപ്പിന്‍റെ സെമി ഫൈനലിൽ പുറത്തായി. ഇന്നലെ നടന്ന സെമി ഫൈനലിൽ അൽ ഇത്തിഹാദിനോട് നസർ 3-1 എന്ന സ്കോറിന് പരാജയപ്പെട്ടു. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഇത്തിഹാദിന്റെ റൊമാരീന്യോയും അബ്ദുറസാഖ് ഹംദല്ലയും ഗോളുകൾ നേടി. രണ്ടാം പകുതിയിൽ ആൻഡേഴ്സൺ ടലിസ്ക നസറിനായി ഒരു ഗോൾ നേടിയെങ്കിലും പിന്നീട് മുഹന്നദ് അൽ ഷാൻഖ്വിതിയിലൂടെ ഇത്തിഹാസ് വിജയം ഉറപ്പിച്ചു. മത്സരത്തിൽ നസറിനായി റൊണാൾഡോ ആദ്യ ഇലവനിൽ കളിച്ചിരുന്നു. മുഴുവൻ സമയവും അദ്ദേഹം കളത്തിലുണ്ടായിരുന്നുവെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. സൗദി ലീഗിൽ അൽ ഫത്തേയ്ക്കെതിരെയാണ് നസറിന്‍റെ അടുത്ത മത്സരം.