ഇരിങ്ങാലക്കുട മുക്തിസ്ഥാനിലെ ജീവനക്കാരിയെ റോട്ടറി ക്ലബ്ബ് ആദരിച്ചു
ഇരിങ്ങാലക്കുട: മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന മുക്തി സ്ഥാനിലെ ജീവനക്കാരി സുബീന റഹ്മാനെ റോട്ടറി ക്ലബ്ബ് വൊക്കേഷണൽ സർവ്വീസ് 'എക്സലൻസ്' അവാർഡ് നൽകി ആദരിച്ചു.
ഡിസ്ട്രിക്ട് ഗവർണ്ണർ രാജശേഖർ ശ്രീനിവാസൻ സുബീനയ്ക്ക് അവാർഡ് നൽകി. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് പോൾസൺ മൈക്കിൾ, സെക്രട്ടറി രഞ്ചിജോൺ, പ്രഫ. എം എ ജോൺ, ഡിസ്ട്രിക്ട് ഡയറക്ടർ റിട്ട. മേജർ ജനറൽ പി വി വേകാനന്ദൻ ,അസി. ഗവർണ്ണർ ഡോ. സി എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഈഴവ സമുദായ സംഘടനയായ എസ്എൻബിഎസ് സമാജം നടത്തുന്ന വൈദ്യുത ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുകയാണ് മുസ്ലീം സമുദായത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ ശവസംസ്‌ക്കാരിയായ 29 കാരി സുബിന റഹ്മാൻ. തൃശൂരിലെ ഇരിഞ്ഞാലക്കുടയിൽ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ശവസംസ്കാരമാണ് നടക്കുന്നത്.