ബാഫ്റ്റയുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടി 'ആര്‍.ആര്‍.ആര്‍'

ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ രാജമൗലിയുടെ 'ആർ.ആർ.ആർ', ഷൗനക് സെന്നിന്‍റെ 'ഓൾ ദാറ്റ് ബ്രീത്ത്സ്' എന്നീ ചിത്രങ്ങൾ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബാഫ്റ്റ) ചുരുക്കപ്പട്ടികയിൽ ഇടം നേടി. ഇംഗ്ലീഷ് ഇതര ചലച്ചിത്ര മത്സര വിഭാഗത്തിൽ ആർ.ആർ.ആറും ഡോക്യുമെന്‍ററി വിഭാഗത്തിൽ 'ഓൾ ദാറ്റ് ബ്രീത്ത്സും' തിരഞ്ഞെടുക്കപ്പെട്ടു. പുരസ്കാരങ്ങൾക്കായുള്ള അന്തിമ നാമനിർദ്ദേശ പട്ടിക ഈ മാസം 19ന് പ്രഖ്യാപിക്കും. ഫെബ്രുവരി 19ന് ലണ്ടനിലെ സൗത്ത്ബാങ്ക് സെന്‍ററിലെ റോയൽ ഫെസ്റ്റിവൽ ഹാളിലാണ് അവാർഡ് ദാന ചടങ്ങ്. ആർ.ആർ.ആറിനെ ഓസ്കാർ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോൾഡൻ ഗ്ലോബ് 2022 ലെ ഒറിജിനൽ ഗാന വിഭാഗത്തിലാണ് ആർ.ആർ.ആറിലെ 'നാട്ടുനാട്ട്' എന്ന ഗാനത്തിന് അവാർഡ് ലഭിച്ചത്. ആർ.ആർ.ആറിനെ പ്രതിനിധീകരിച്ച് സംഗീത സംവിധായകൻ എം എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങി. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ലാണ് എ ആർ റഹ്മാന് പുരസ്കാരം ലഭിച്ചത്. ഡാനി ബോയൽ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്.

Related Posts