മികച്ച അന്താരാഷ്ട്ര ചിത്രം; ഹോളിവുഡ് ക്രിട്ടിക്‌സിൽ 3 പുരസ്‌കാരങ്ങള്‍ നേടി ആർആർആര്‍

രാജമൗലിയുടെ 'ആർആർആറിന്' വീണ്ടും അവാർഡ് നേട്ടം. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകളിൽ മൂന്ന് വിഭാഗങ്ങളിലായാണ് 'ആർആർആർ' അവാർഡ് നേടിയത്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നിവയ്ക്കുള്ള അവാർഡുകൾ ആർആർആർ നേടി. പുരസ്കാരം സ്വീകരിച്ച ശേഷം രാജമൗലി ആക്ഷൻ കൊറിയോഗ്രാഫർമാർക്ക് പ്രത്യേക നന്ദി അറിയിച്ചു. പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവില്ലെന്നും രാജമൗലി പറഞ്ഞു. ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കെയാണ് ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ് രാജമൗലി ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഒറിജിനൽ ഗാന വിഭാഗത്തിൽ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബിലെ പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്‌കര്‍ നാമനിര്‍ദേശം.

Related Posts