2 രൂപ യാത്ര കുട്ടികൾക്ക് അപമാനമല്ല, അഭിമാനമാണ്; 2 രൂപ നാണയ തുട്ടുകൾ വിതരണം ചെയ്ത് കെ എസ് യു പ്രതിഷേധം
നാട്ടിക: ബസിൽ 2 രൂപ നൽകിയുള്ള യാത്ര വിദ്യാർത്ഥികൾക്ക് അപമാനമല്ല , അഭിമാനമാണെന്ന് കെ എസ് യു നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി. കൺസഷൻ സർക്കാരിൻ്റെ ഔദാര്യമല്ല , വിദ്യാർത്ഥികൾക്കായി കെ എസ് യു നേടിയെടുത്ത അവകാശമാണ്. 2 രൂപ നൽകിയും യാത്ര ചെയ്യാൻ സാധിക്കാത്തവർ കേരളത്തിലുണ്ടെന്ന് ഗതാഗത മന്ത്രി മറക്കരുതെന്നും
ഗതാഗത മന്ത്രിയ്ക്ക് അപമാനമായി തോന്നിയ 2 രൂപ നാണയം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് കൊണ്ട് കെ എസ് യു നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസ്താവന പിൻവലിച്ച് വിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ഗതാഗത വകുപ്പ് മന്ത്രിയെ വഴിയിൽ തടയുമെന്ന് കെ എസ് യു പറഞ്ഞു. പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ ഉദ്ഘാടനം ചെയ്തു. കെ എസ് യു നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് സച്ചിൻ ടി പ്രദീപ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അശ്വിൻ ആലപ്പുഴ കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറിമാരായ വൈശാഖ് വേണുഗോപാൽ, യദു കൃഷ്ണൻ അന്തിക്കാട് എന്നിവർ സംസാരിച്ചു. കെ എസ് യു നേതാക്കളായ ജിതിൻ ചാക്കോ, ഡിജിൻ ഡേവീസ്, റിജോ, ആഷിക് താന്ന്യം, പ്രണവ്, രാഹുൽ കെ ജയൻ, റൈസൽ, എന്നിവർ നേതൃത്വം നൽകി.