ലിജോയുടെ പുതിയ തമിഴ് ചിത്രത്തിൽ നായകൻ സൂര്യയെന്ന് അഭ്യൂഹം
മോഹൻ ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബ'ൻ്റെ റിലീസിനായിആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് മറ്റൊരു വാർത്തയെത്തുന്നത്. മലൈക്കോട്ടൈ വാലിബനു ശേഷം ലിജോ ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യൽമീഡിയയുടെ ശ്രദ്ധ കവരുന്നത്. ലിജോയുടെ പുതിയ തമിഴ് ചിത്രത്തിൽ സൂര്യ നായകാനായെത്തുമെന്നാണ്റിപ്പോർട്ടുകൾ . തമിഴ് ദിനപത്രമായ ഗലാറ്റയ്ക്ക് നൽകിയ അഭിമുഖത്തിൽ ആക്ഷൻ ഡയറക്ടർ സുപ്രീം സുന്ദർഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഈ വീഡിയോ ഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് പ്രചാരണം. നേരത്തെപെല്ലിശ്ശേരി സൂര്യയോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും അൽപം വൈകിയാലും സിനിമ മുന്നോട്ട് പോകുമെന്നാണ്പ്രതീക്ഷയെന്നും സുന്ദർ വീഡിയോയിൽ പറയുന്നു. ലിജോ-സൂര്യ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും ട്വിറ്ററിൽസജീവമാണ്.