ഫേസ്ബുക്കിനും ട്വിറ്ററിനും റഷ്യയില്‍ വിലക്ക്
പത്താം ദിവസത്തിലേക്ക് യുദ്ധം കടന്നപ്പോള്‍ റഷ്യയില്‍ ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്ക്. കൂടാതെ, റഷ്യയില്‍ പല പ്രമുഖ വാര്‍ത്താചാനലുകളും സംപ്രേഷണം നിര്‍ത്തിയിരിക്കുകയാണ്. യുദ്ധവാര്‍ത്തകള്‍ക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് ഈ നടപടി.
യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ നടത്തുന്ന ശക്തമായ പോരാട്ടം സാമ്പത്തിക മേഖലയേയും ബാധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്റര്‍നെറ്റിന് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയെ മോശമാക്കുന്ന വാര്‍ത്തകളോട് പുടിന് താല്‍പര്യമില്ലാത്തതിനാല്‍ ഇത് പരക്കുന്നത് തടയാന്‍ രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ആദ്യം ട്വിറ്ററിനാണ് വിലക്ക് തുടങ്ങിയത്. പിന്നീട്, ഫേസ്ബുക്കും വിലക്കപ്പെട്ടിരിക്കുന്നു.