ഐഫോൺ ഉപയോഗത്തിന് വിലക്കുമായി റഷ്യ; ഉദ്യോഗസ്ഥർക്ക് നിർദേശം
മോസ്കോ: 2024 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ ഉദ്യോഗസ്ഥരോട് ആപ്പിൾ ഐഫോണുകളുടെ ഉപയോഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് റഷ്യ. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ ഈ മാസം അവസാനത്തോടെ ഫോൺ മാറ്റി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന്‍റെ ഡെപ്യൂട്ടി മേധാവി സെർജി കിരിയോങ്ക ഒരു സെമിനാറിനിടെ ഉദ്യോഗസ്ഥരോട് ഇതേക്കുറിച്ച് ചോദിച്ചതായും റിപ്പോർട്ടുണ്ട്. അതിനാൽ, ഏപ്രിൽ ഒന്നോടെ എല്ലാ ഉദ്യോഗസ്ഥരും അവരുടെ ഫോണുകൾ മാറ്റി പകരം റഷ്യൻ നിർമ്മിത സോഫ്റ്റ്‌വെയറായ അറോറയോ ആൻഡ്രോയിഡോ അല്ലെങ്കിൽ ചൈനീസ് സോഫ്റ്റ്‌വെയറോ ഉപയോഗിക്കേണ്ടിവരും.