അമേരിക്കൻ പ്രസിഡണ്ടിനും കനേഡിയൻ പ്രധാനമന്ത്രിക്കും ഉപരോധം ഏർപ്പെടുത്തി റഷ്യ
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി റഷ്യൻ വിദേശകാര്യ മന്ത്രാലയം. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർക്കും ബാധകമായ നടപടികൾ ഇരുരാജ്യങ്ങളും പിന്തുടരുന്ന അങ്ങേയറ്റം നിഷേധാത്മകമായ റഷ്യൻ പ്രതികൂല നയത്തിന്റെ അനന്തരഫലമാണെന്ന് മോസ്കോ പ്രസ്താവനയിൽ പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അദ്ദേഹത്തിൻ്റെ നിരവധി മന്ത്രിമാരും ഉൾപ്പെടെ 313 കനേഡിയൻ പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രത്യേകം പ്രസ്താവനയിറക്കി.
ഉക്രയ്നിലെ സൈനിക ഇടപെടലിന് മറുപടിയായി റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും മറ്റ് നിരവധി റഷ്യൻ പൗരന്മാർക്കും എതിരെ അമേരിക്കയും കാനഡയും ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനുള്ള തിരിച്ചടിയായാണ് അമേരിക്കൻ പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർക്കെതിരെ റഷ്യ കടുത്ത നിലപാട് സ്വീകരിക്കുന്നത്.