റഷ്യ ഒരുങ്ങുന്നത് യൂറോപ്പിലെ മഹായുദ്ധത്തിന്; മുന്നറിയിപ്പുമായി ഉക്രയ്ൻ
യൂറോപ്പിലെ ഒരു മഹായുദ്ധത്തിനാണ് റഷ്യൻ പടപ്പുറപ്പാടെന്ന് ഉക്രയ്ൻ. ഈ നീക്കത്തെ ചെറുക്കണമെന്ന് ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലനസ്കി റഷ്യൻ ജനതയോട് അഭ്യർഥിച്ചു.
അർധരാത്രിക്കു ശേഷം വളരെ വൈകി സംപ്രേഷണം ചെയ്ത ഒരു പ്രസംഗത്തിലാണ് റഷ്യൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഉക്രയ്ൻ പ്രസിഡണ്ട് സംസാരിച്ചത്.
റഷ്യ ഏത് നിമിഷവും ഉക്രയ്നെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. അത് സംഭവിക്കുമോ എന്നത് "നിങ്ങളെ ആശ്രയിച്ചിരിക്കുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.