ഉക്രൈനിലെ രണ്ടാമത്തെ വലിയ ആണവ നിലയം ലക്ഷ്യമിട്ട് റഷ്യ; തടയണമെന്ന് അമേരിക്ക യുഎന്നില്‍

ന്യൂയോർക്ക്: ഉക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയമായ യുസോക്രെയ്ൻസ്ക് റഷ്യ ലക്ഷ്യംവയ്ക്കുന്നുവെന്ന് യുഎസ് അംബാസിഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ്. യുഎന്‍ രക്ഷാസമിതി യോഗത്തിലാണ് അമേരിക്കന്‍ അംബാസിഡര്‍ ആരോപണം ഉന്നയിച്ചത്. റഷ്യൻ സൈന്യം നിലയത്തിന്‍റെ 20 മൈൽ അകലെയെന്നും നിലയം ലക്ഷ്യമാക്കി നീങ്ങുകയാണെന്നും അമേരിക്ക വ്യക്തമാക്കി.

റഷ്യയുടെ നീക്കം തടയാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിന്ന് ആവശ്യപ്പെടണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സപോർഷ്യ ആണവനിലയത്തിന് നേർക്കുണ്ടായ റഷ്യൻ ആക്രമണത്തെ ആണവ ഭീകരതയെന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി ആരോപിച്ചു.

Related Posts