വെറും കൈയോടെ നേരിട്ട് ഉക്രേനിയൻ ജനത; വൈറലായി വീഡിയോ
വെറും കൈയോടെ റഷ്യൻ സൈനിക വാഹനത്തിനു നേരെ പാഞ്ഞടുക്കുന്ന ഉക്രേനിയൻ ജനതയെ ചിത്രീകരിച്ച വീഡിയോ ഇൻ്റർനെറ്റിൽ വൈറലായി. തെരുവിലൂടെ നടന്നുപോകുന്ന ഉക്രേനിയക്കാരുടെ ഇടയിലേക്കാണ് വാഹനം കടന്നുവരുന്നത്.
ജനക്കൂട്ടം ഒന്നടങ്കം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ഒച്ചവെയ്ക്കുന്നതും വീഡിയോയിൽ കാണാം. കൈയിൽ ആയുധങ്ങൾ ഒന്നുമില്ലാതെ വെറും കൈയോടെയാണ് ആളുകൾ വാഹനത്തെ സമീപിക്കുന്നത്. കൈകൾ കൊണ്ട് ബോണറ്റിലും മറ്റും ശക്തിയായി പ്രഹരിക്കുന്നവരെയും കാണാം.
വാഹനത്തിൻ്റെ മുകളിൽ കയറിപ്പറ്റാനും ചിലർ ശ്രമിക്കുന്നുണ്ട്. എന്തായാലും പതിയെ പോയിരുന്ന വാഹനം വേഗത കൂട്ടി പായുമ്പോൾ ജനക്കൂട്ടം ചിതറിമാറുകയാണ്. ഉക്രേനിയൻ ജനതയുടെ ധീരതയെയും നിശ്ചയ ദാർഢ്യത്തെയും പ്രകീർത്തിക്കുന്ന ഒട്ടേറെ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.