റഷ്യൻ മിസൈൽ ആക്രമണം; ഉക്രൈനിലെ സാപൊറീഷ്യ ആണവ‌ നിലയത്തിൽ വൈദ്യുതി ബന്ധം നഷ്ടമായി

കീവ്: ഉക്രൈനിലെ സാപൊറീഷ്യ ആണവ നിലയത്തിൽ റഷ്യയുടെ മിസൈൽ ആക്രമണത്തെ തുടർന്ന് വൈദ്യുതി ബന്ധം നഷ്ട്ടമായി. 80 ഓളം റഷ്യൻ മിസൈലുകൾ ഉക്രെയ്നിന്‍റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായാണ് റിപ്പോർട്ടുകൾ. ഊർജോൽപ്പാദന നിലയങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ സിവിലിയൻ പ്രദേശങ്ങളിലും മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഡീസൽ ജനറേറ്ററിൽ പ്രവർത്തിക്കുന്ന ആണവ നിലയത്തിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതോടെ അപകടനില തരണം ചെയ്തെങ്കിലും വീണ്ടും ആക്രമണമുണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ അടിയന്തര മുന്നറിയിപ്പ് നൽകി. മിസൈലുകളും ഡ്രോണുകളും ആക്രമണത്തിന്‍റെ ഭാഗമായിരുന്നെന്നും, അതിൽ 34 എണ്ണം വെടിവച്ചിട്ടുവെന്നും ഉക്രൈൻ പറഞ്ഞു.

Related Posts