സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ജീവിക്കാനായി ടാക്സി ഓടിച്ചിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുതിൻ

സോവിയറ്റ് യൂണിയന്റെ തകർച്ച തന്നിലും ദശലക്ഷക്കണക്കിന് മറ്റുള്ളവരിലും ഉണ്ടാക്കിയ വിനാശകരമായ സ്വാധീനത്തെ കുറിച്ച് തുറന്നുപറഞ്ഞ് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുതിൻ. അതേപ്പറ്റി സംസാരിക്കുന്നത് അസുഖകരമായ കാര്യമാണ് എന്ന മുഖവുരയോടെയാണ് പുതിൻ്റെ വെളിപ്പെടുത്തൽ. പ്രയാസകരമായ ഘട്ടത്തിൽ അധിക വരുമാനം കണ്ടെത്താനായി താനൊരു ടാക്സി ഡ്രൈവറായി.

ഒരു ഡോക്യുമെൻ്ററി ചിത്രത്തിലാണ് സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്കു ശേഷമുള്ള കാലഘട്ടത്തെപ്പറ്റി റഷ്യൻ പ്രസിഡണ്ട് സംസാരിക്കുന്നത്. യൂണിയന്റെ തകർച്ച ചരിത്രപരമായ റഷ്യയുടെ അന്ത്യം കുറിക്കുകയായിരുന്നെന്ന് പുതിൻ പറഞ്ഞു. മൂന്ന് പതിറ്റാണ്ട് മുമ്പുള്ള അതിൻ്റെ ശിഥിലീകരണം ഭൂരിഭാഗം പൗരന്മാർക്കും ഒരു ദുരന്തമായി തുടരുന്നു.

ദശലക്ഷക്കണക്കിന് ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട സാമ്പത്തിക അസ്ഥിരതയുടെ കാലഘട്ടമാണ് തുടർന്നുണ്ടായത്. സ്വതന്ത്ര റഷ്യ കമ്മ്യൂണിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്ക് പരിണമിച്ചു.

Related Posts