യുക്രൈനെതിരായ യുദ്ധത്തിൽ മരിച്ച റഷ്യൻ സീരിയർ കില്ലറിന് ധീരതയ്ക്കുള്ള പുരസ്കാരം

ഉക്രെയ്ൻ: ഉക്രെയ്നിനെതിരായ യുദ്ധത്തിൽ മരിച്ച റഷ്യൻ സീരിയൽ കില്ലർക്ക് ധീരതയ്ക്കുള്ള പുരസ്കാരം. 34കാരനായ ഇവാൻ നെപററ്റോവിനാണ് പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പുരസ്കാരം സമ്മാനിച്ചത്. അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ 25 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് നെപററ്റോവിനെ യുദ്ധഭൂമിയിലേക്ക് അയച്ചത്. ഉക്രെയ്നിനെതിരായ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ, റഷ്യ പതിനായിരക്കണക്കിന് കുറ്റവാളികളെ യുദ്ധമുന്നണിയിലേക്ക് അയച്ചു. അവരിൽ ഒരാളായിരുന്നു നെപററ്റോവ്. ഇതിനെതിരെ വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് സീരിയൽ കില്ലറിന് ധീരതയ്ക്കുള്ള പുരസ്കാരം നൽകി പുടിൻ വീണ്ടും വിമർശനങ്ങളെ വെല്ലുവിളിച്ചിരിക്കുന്നത്. റഷ്യൻ സർക്കാർ അദ്ദേഹത്തിന് രണ്ട് ധീരതയ്ക്കുള്ള അവാർഡുകൾ സമ്മാനിച്ചു. വിവിധ കുറ്റകൃത്യങ്ങൾ ചെയ്ത സംഘത്തിലെ ഒരു കണ്ണിയായിരുന്നു ഇവാൻ നെപ്പററ്റോവ്. പൊലീസ് യൂണിഫോം അണിഞ്ഞാണ് ഇവർ ആളുകളെ കൊലപ്പെടുത്തിയിരുന്നത്. സംഘത്തിൽ ഇയാൾ ഉൾപ്പെടെ 8 പേർ തടവിലായി.

Related Posts