വിഷു ദർശനത്തിന് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും
മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. നട തുറന്ന എപ്രിൽ 10 മുതൽ തന്നെ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വിഷുദിനത്തിൽ ദർശനത്തിന് വലിയ തിരക്ക് അനുഭവപെട്ടു. വിഷു ദിനത്തിന് ശേഷം മലയാളികളെ അപേക്ഷിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായും ദർശനത്തിന് എത്തിയത്.
ഉച്ച പൂജയ്ക്കു ശേഷം അടയ്ക്കുന്ന നട വൈകിട്ട് 4ന് തുറക്കും. പിന്നീട് ദീപാരാധനയ്ക്കു ശേഷം രാത്രി പത്തോടെ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.