ഇടവ മാസ പൂജകൾക്കായി ഭക്തർ തിരുനടയിലേക്ക്; ശബരിമല നട തുറന്നു

ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ നട തുറന്നു. ഇടവം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറന്നു. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു.

5.30 ന് മഹാഗണപതിഹോമം, തുടര്‍ന്ന് നെയ്യഭിഷേകം, 7.30 ന് ഉഷപൂജ. 15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്.

നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട 19 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. പ്രതിഷ്ഠാദിന പൂജകള്‍ക്കായി മെയ് 29 ന് വൈകുന്നേരം തിരുനട വീണ്ടും തുറക്കും. 30നാണ് പ്രതിഷ്ഠാദിനം. പൂജകള്‍ പൂര്‍ത്തിയാക്കി 30 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Related Posts