ജീവിതത്തിലെ ആദ്യത്തെ ബാറ്റ് സമ്മാനിച്ച വ്യക്തി; പ്രിയപ്പെട്ട ഓര്‍മ പങ്കുവെച്ച് സച്ചിന്‍
രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരി സവിതയെ കുറിച്ചുള്ള മനോഹരമായ ഓര്‍മ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സവിത, സഹോദരങ്ങളായ നിതിന്‍, അജിത്ത് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് സച്ചിൻ പങ്കുവച്ചിരിക്കുന്നത്. "എന്റെ ജീവിതത്തിലെ ആദ്യ ബാറ്റ് സമ്മാനിച്ച, എന്റെ കൂടെ എപ്പോഴും നിന്ന സഹോദരി, നിങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പിള്ളു സമ്മാനങ്ങളില്‍ ഒന്ന്. എല്ലാവര്‍ക്കും രക്ഷാബന്ധന്‍ ആശംസകള്‍"-അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അടുത്തിടെ ഒരു ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുത്തതിന്‍റെ ചിത്രമാണ് സച്ചിൻ പോസ്റ്റ് ചെയ്തത്. നേരത്തെ, ഈ ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഉത്തരേന്ത്യയില്‍ കല്ല്യാണ ചടങ്ങുകള്‍ക്ക് ധരിക്കുന്ന തലപ്പാവ് കെട്ടുന്ന വീഡിയോ ആയിരുന്നു ഇത്. ഇതിനുതാഴെ യുവരാജ് സിങ്ങ് 'സച്ചിന്‍ കുമാര്‍' എന്ന് കമന്റും ചെയ്തിരുന്നു.