കെ എസ് ആർ ടി സി സ്ത്രീ യാത്രക്കാർക്ക് സുരക്ഷിത താമസം ഒരുക്കുന്നു

സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതമായി താമസിക്കാൻ കെ എസ് ആർ ടി സി സൗകര്യം ഒരുക്കുന്നു. ബസ് ഡിപ്പോകളോട് ചേർന്ന് സ്ഥലമുള്ളെടുത്തെല്ലാം കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. താമസിക്കാൻ സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലം കിട്ടാത്തതിനാൽ സ്ത്രീകൾ കൂടുതലും രാത്രി യാത്ര ഒഴിവാക്കുന്ന സാഹചര്യമാണ്. ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും രാത്രി എത്തുന്ന സ്ത്രീകൾ താമസ സ്ഥലം തേടി അലയേണ്ടി വരുന്നു. ഇതിനു പരിഹാരം കാണാനും ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുമാണ് 'സേഫ് സ്റ്റേ' പദ്ധതിക്ക് കോർപറേഷൻ രൂപം കൊടുത്തിട്ടുള്ളത്. 44 ഡിപ്പോകളോട് ചേർന്ന് ഉടൻ തന്നെ താമസ സൗകര്യം ഒരുക്കാൻ ആകും എന്നാണ് കെ എസ് ആർ ടി സി വിലയിരുത്തിയിട്ടുള്ളത്.

സേഫ് സ്റ്റേ നടത്തിപ്പിന് തിരഞ്ഞെടുക്കുന്ന ഏജൻസികൾ വഴി വനിതകളെ ജീവനക്കാരായി നിയോഗിക്കും. സെക്യൂരിറ്റിയുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കും. ഏജൻസികൾ വഴിയുള്ള നടത്തിയിപ്പു ലാഭകരമെല്ലെന്നു കണ്ടാൽ കോർപറേഷൻ നേരിട്ടോ വനിതാ ശിശു വികസന വകുപ്പിൻ്റെ സഹകരണത്തോടെയോ പദ്ധതി നടപ്പാകും.

Related Posts