ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയന്‍ കപ്പലിലേക്ക് മാറ്റി

കോണക്രി: ഇക്വറ്റോറിയൽ ഗിനിയയിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കപ്പലിലെ ജീവനക്കാരെ നൈജീരിയൻ കപ്പലിലേക്ക് മാറ്റി. വിജിത്ത് ഉൾപ്പെടെ 15 പേരെയാണ് കപ്പലിലേക്ക് മാറ്റിയത്. നൈജീരിയൻ കപ്പൽ ഇന്നലെ രാത്രി ലുബ തുറമുഖത്ത് എത്തിയിരുന്നു. ഇക്വിറ്റോറിയല്‍ ഗിനിയ വൈസ് പ്രസിഡന്‍റ് ടെഡി എൻഗുമ രാവിലെ 6 മണിയോടെ ചരക്ക് കപ്പൽ നീക്കാൻ ഉത്തരവിട്ടു. മലയാളികളായ വിജിത്ത്, മിൽട്ടൺ എന്നിവരടക്കം 15 അംഗ സംഘത്തിൽ ഒമ്പത് ഇന്ത്യക്കാരാണുള്ളത്. കപ്പലിലെ ജീവനക്കാരെ തടഞ്ഞുവച്ചതിന് ഇക്വറ്റോറിയൽ ഗിനിയക്കെതിരെ കപ്പൽ കമ്പനിയായ ഹീറോയിക് ഇഡുൻ അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. 15 ദിവസത്തിനകം ട്രിബ്യൂണൽ കേസ് പരിഗണിക്കും. വാദം പൂർത്തിയായി 14 ദിവസത്തിനുള്ളിൽ കേസിൽ വിധി പറയും. കടലിലെ തർക്കങ്ങൾ പരിഹരിക്കാൻ ഹീറോയിക് ഇഡുൻ എന്ന കപ്പലിന്‍റെ കമ്പനി ജർമ്മനി അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇക്വറ്റോറിയൽ ഗിനിയ അനധികൃതമായി ജീവനക്കാരെ തടങ്കലിലാക്കുന്നുവെന്നാരോപിച്ചാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെ കമ്പനി നേരത്തെ സമീപിച്ചിരുന്നു.

Related Posts