എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു

എടമുട്ടം: ശ്രീനാരയണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി മഹോത്സവം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. രാവിലെ നടന്ന അഭിഷേക ചടങ്ങുകൾക്ക് ഷഷ്ടിവ്രതമനുഷ്ടിച്ച ഭക്തജനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. നാദസ്വരത്തിന്റെ അകമ്പടിയോടെ കാവടിയാട്ടം നടന്നു . ആയിരകണക്കിന് പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തു. വൈകീട്ട് ഭരണ സമതി അംഗങ്ങളുടെ വഴിപാടായി സമ്പൂണ്ണ ചുറ്റുവിളക്കും ദീപാരാധനയും നടക്കും. ചടങ്ങുകൾക്ക് സമാജം പ്രസിഡണ്ട് ജിതേഷ് കാരയിൽ, സെകട്ടറി അതുല്യഘോഷ് വെട്ടിയാട്ടിൽ, ട്രഷറർ സലിൽ മുളങ്ങിൽ, വൈസ് പ്രസിഡണ്ട് സുമോദ് എരണേഴുത്ത്, ജോ. സെക്രട്ടറി ശിവൻ വെളമ്പത്ത്, സുനിൽ അണക്കത്തിൽ എന്നിവരും ഭരണ സമിതി അംഗങ്ങളും നേതൃത്വം നല്കി

Related Posts