ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി ഒരുകോടി നൽകാം; സുരേഷ്ഗോപി മേയറെ കണ്ടു.

തൃശ്ശൂർ: ശക്തൻ മാർക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ സുരേഷ്ഗോപി എം പി, മേയർ എം കെ വർഗ്ഗീസിനെ കണ്ടു. വിശാലമായ മാസ്റ്റർപ്ലാനാണ് ശക്തൻ വികസനത്തിന്റെ കാര്യത്തിൽ മനസ്സിലുള്ളത്, നവംബർ 15-ന് മുമ്പ് ഇതിന്റെ ഒരു രൂപരേഖ തരാമെന്നും മേയർ അദ്ദേഹത്തെ അറിയിച്ചു. തിരഞ്ഞെടുപ്പുവേളയിലെ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് സുരേഷ്ഗോപി മേയറെ സന്ദർശിച്ചത്.

എത്ര ചെലവുവരുമെന്ന് അറിയിച്ചാൽ തന്റെ എം പി ഫണ്ടിൽനിന്ന് ഉടൻ പണം നീക്കിവെക്കാൻ കഴിയുമെന്ന് സുരേഷ് ഗോപി മേയറോടു പറഞ്ഞു. എം പി ഫണ്ടിൽനിന്നോ കുടുംബട്രസ്റ്റിൽനിന്നോ ഒരുകോടി രൂപ ശക്തൻ വികസനത്തിനായി നൽകുമെന്നാണ് സുരേഷ്ഗോപി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ശക്തനിലെ 36 ഏക്കർ സ്ഥലം മൊത്തത്തിൽ എടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയർ പറഞ്ഞു. പച്ചക്കറി മാർക്കറ്റിനും മാംസ മാർക്കറ്റിനും അമ്പതുലക്ഷം രൂപവീതം നൽകാനാണ് അദ്ദേഹത്തിന്റെ പദ്ധതി. മുമ്പുണ്ടായിരുന്ന ഗ്രേറ്റ് ശക്തൻ പദ്ധതിയെക്കുറിച്ചും മേയർ സുരേഷ്ഗോപിയോട് സൂചിപ്പിച്ചു. 700 കോടിമുടക്കിയുള്ള ശക്തൻ വികസനമാണ് ഇതിൽ വിഭാവനം ചെയ്തിരുന്നത്.

സുരേഷ്ഗോപിക്കൊപ്പം ബി ജെ പി നേതാക്കളും, ജില്ലാപ്രസിഡണ്ട് കെ കെ അനീഷ്കുമാർ, കൗൺസിലർമാർ തുടങ്ങിയവർ ഉണ്ടായിരുന്നു.

Related Posts