കുറഞ്ഞ ചിലവിൽ കേരളത്തിലേക്ക് സർവീസ് നടത്താൻ സലാം എയർ; നിരക്ക് 22 റിയാൽ മുതൽ
മസ്‌കറ്റ്: തിരുവനന്തപുരത്തേക്ക് കുറഞ്ഞ ചെലവിൽ വിമാന സർവീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. പ്രമോഷണൽ കാമ്പയിന്‍റെ ഭാഗമായി 22 റിയാൽ മുതൽ ആരംഭിക്കുന്ന നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് സലാം എയർ വാഗ്ദാനം ചെയ്യുന്നത്. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഓഫർ ലഭ്യമാകുമെന്ന് സലാം എയർ അധികൃതർ അറിയിച്ചു. 20 കിലോ ഭാരമുള്ള ബാഗേജും അനുവദിക്കും. നിലവിൽ മസ്കറ്റ്-കേരള സെക്ടറിൽ തിരുവനന്തപുരം ഭാഗത്തേക്ക് മാത്രമാണ് സലാം എയർ സർവീസ് നടത്തുന്നത്.