സലാം എംഎല്‍എ ചവിട്ടി, വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു: കെ.കെ രമ
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടയിൽ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും ഭരണകക്ഷി എം.എൽ.എമാർ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തതായി എംഎല്‍എ കെ.കെ രമ. സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കാനായിരുന്നു പ്രതിപക്ഷത്തിന്‍റെ നീക്കം. സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനോട് വാച്ച് ആൻഡ് വാർഡ് അപമര്യാദയായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. തുടർന്ന് വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞുവെന്നും കെ കെ രമ പറഞ്ഞു.