വിദ്യാലയാങ്കണത്തിൽ ഹരിത വൃക്ഷത്തിൽ പക്ഷി ത്തണൽ ഒരുക്കിയും , പക്ഷികൾക്കായി കവുങ്ങിൻപാളയിൽ തീർത്ത അന്നത്തട്ട് ഒരുക്കിയും വിദ്യാർത്ഥികളുടെ സാലിം അലി ജന്മദിനാചരണം

വലപ്പാട് ജി ഡി എം എൽ പി സ്കൂളിലാണ് വിദ്യാലയ മുറ്റത്തെ ഹരിത വൃക്ഷത്തിൽ കേരളത്തിൽ കാണുന്ന വിവിധ പക്ഷികളുടെ ചിത്രങ്ങളും പേരുകളും എഴുതിയ പക്ഷിക്കാർഡുകളും , പക്ഷിക്കൂടുകളും തൂക്കിയിട്ട് വിദ്യാർത്ഥികൾ ഇന്ത്യൻ പക്ഷിനിരീക്ഷണത്തിന്റെ പിതാവിന് പക്ഷിത്തണൽ എന്ന പേരിൽഹരിത സ്മാരകമൊരുക്കിയത്. കവുങ്ങിൻപാളയിൽ തീർത്ത അന്ന തട്ടും നീർക്കുടവും പക്ഷികൾക്കായി വിദ്യാർത്ഥികൾ പക്ഷി തണലിൽ സ്ഥാപിച്ചു.

പക്ഷികളെക്കുറിച്ച് വിദ്യാർത്ഥികളുടെ വരകളും മൊഴികളും ചേർത്തൊരുക്കിയ പറവ മൊഴി എന്ന രചനാപതിപ്പും ചടങ്ങിൽ പ്രകാശിപ്പിച്ചു. അന്ന തട്ടിലേക്ക് ധാന്യ മണികൾ പകർന്നുകൊണ്ട് ജീവകാരുണ്യ പ്രവർത്തകൻ റൗഫ് ചേറ്റുവ അന്നതട്ടിലേക്ക് ധാന്യമണി പകർന്ന് പക്ഷിതണൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം രശ്മി ഷിജോ അദ്ധ്യക്ഷത വഹിച്ചു. ഇ പി ആദികേശ് സാലിം അലി അനുസ്മരണം നടത്തി. പ്രധാന അദ്ധ്യാപകൻ സി കെ ബിജോയ്, മാതൃസംഗമം പ്രസിഡണ്ട് ഷൈനി സജിത്ത്, ദിവ്യ സി ഡി, നിരജ്ഞൻ കെ എസ് , ആദിത്യൻ വി കെ എന്നിവർ സംസാരിച്ചു.

Related Posts