മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്ത കേസിൽ സൽമാൻ ഖാനും ബോഡി ഗാർഡിനും സമൻസ്

മൂന്നുവർഷം മുമ്പ് മാധ്യമ പ്രവർത്തകനോട് അപമര്യാദയായി പെരുമാറിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനും അദ്ദേഹത്തിൻ്റെ ബോഡി ഗാർഡിനും സമൻസ് അയച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതി. 2019-ലാണ് കേസിന് ആസ്പദമായ സംഭവം.

സൽമാൻ സൈക്കിൾ സവാരി നടത്തുന്ന ദൃശ്യങ്ങൾ ഷൂട്ട് ചെയ്തതിനെ തുടർന്ന് സൽമാൻ്റെ ബോഡി ഗാർഡ് മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്തെന്നും ഫോൺ തട്ടിപ്പറിച്ചെന്നുമാണ് കേസ്.

ബോഡി ഗാർഡുകളോട് മുൻകൂട്ടി അനുമതി വാങ്ങിയാണ് താൻ താരത്തിൻ്റെ സൈക്കിൾ സവാരി ചിത്രീകരിച്ചതെന്നാണ് ഹർജിക്കാരൻ്റെ വാദം. എന്നാൽ താരം ചോദ്യം ചെയ്തതിനെ തുടർന്ന് ബോഡി ഗാർഡ് തന്നെ ആക്രമിക്കുകയായിരുന്നു. ഡി എൻ നഗർ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.

Related Posts