സൗദിയുടെ പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് സൽമാൻ ഖാന്
സൗദിയുടെ പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ഹോളിവുഡ് താരം സൽമാൻ ഖാൻ ഏറ്റുവാങ്ങി. സൗദി റോയൽ കോർട്ട് ഉപദേഷ്ടാവും ജനറൽ അതോറിറ്റി ഫോർ എന്റർടൈൻമെന്റ് ചെയർമാനുമായ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖ് ആണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സൽമാൻ ഖാന് പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം നൽകുമെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവ് പ്രഖ്യാപിച്ചത്.
പുരസ്കാരം സ്വന്തമാക്കിയതിന്റെ ചിത്രം താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 'എന്റെ സഹോദരൻ ബു നാസർ... നിങ്ങളും ആയുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു...' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.
'ബിഗ് ബോസ് 15' ഗ്രാൻഡ് ഫിനാലേക്ക് ശേഷം സൽമാൻ ഖാൻ സൗദിയിലേക്ക് എത്തിയിരുന്നു. ബോളിവുഡ് താരം ജോൺ ട്രാവോൾട്ടക്കൊപ്പം റിയാദിൽ നടന്ന ജോയ് അവാർഡ്സ് 2022 ൽ താരം പങ്കെടുത്തു.
തന്റെ ' ദ ബാങ്' പര്യടനത്തിന്റെ ഭാഗമായി സൽമാൻഖാൻ സൗദി അറേബ്യയിൽ എത്തുകയും പ്രേക്ഷകരെ അതിശയിപ്പിക്കും വിധമുള്ള പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു. പര്യടനത്തിൽ അദ്ദേഹത്തോടൊപ്പം ശിൽപ ഷെട്ടി, ആയുഷ് ശർമ, സായി മഞ്ജരേക്കർ തുടങ്ങിയവരും ഉണ്ടായിരുന്നു. താരത്തിന്റെ തൽസമയ ഷോ കാണാൻ ആയിരക്കണക്കിനാളുകൾ കച്ചേരിയുടെ വേദിയായ ദി ബൊളിവാർഡ് റിയാദിലെത്തിയത്. സൗദി ജനറൽ എന്റെർടൈൻമെന്റ് അതോറിറ്റി സംഘടിപ്പിച്ച ജോയ് അവാർഡ്സ് 2022 ൽ കലാപരമായ നേട്ടങ്ങൾ അംഗീകരിക്കുകയും ആദരിക്കുകയും വിവിധ വിഭാഗങ്ങളിലെ സെലിബ്രിറ്റികൾക്ക് അവാർഡ് നൽകുകയും ചെയ്തു.