സിനിമയിൽ 12 വർഷം തികച്ച് സാമന്ത; ഈ ലവ് സ്റ്റോറി അവസാനിക്കാത്തതെന്ന് താരം
സിനിമയിൽ ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയെന്ന് തെന്നിന്ത്യൻ താരം സാമന്ത. സിനിമയുമായുള്ള തൻ്റെ പ്രണയ കഥയ്ക്ക് അന്ത്യമുണ്ടാവില്ലെന്നും സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചു.
രാവിലെ ഉണർന്നപ്പോഴാണ് സിനിമയിൽ എത്തിയിട്ട് 12 വർഷം പൂർത്തിയാക്കിയ വിവരം ഓർമ വരുന്നത്. ലൈറ്റ്സ്, ക്യാമറ, ആക്ഷൻ്റെ 12 വർഷങ്ങൾ. മറക്കാനാവാത്ത ഒട്ടേറെ ഓർമകളാണ് സിനിമാ ജീവിതം തനിക്ക് സമ്മാനിച്ചത്.
അനുഗൃഹീതമായ ഈ യാത്രയിൽ എന്നെന്നും കൂടെ നിന്നവരോട് അഗാധമായ കടപ്പാടും നന്ദിയുമുണ്ട്. ലോകത്ത് ഒരു താരത്തിനും ഇല്ലാത്തത്ര കൂറും ആത്മാർഥതയും പുലർത്തുന്ന ആരാധകരാണ് തനിക്കുള്ളത്. ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് എല്ലാവരോടുമുള്ള തൻ്റെ സ്നേഹം അറിയിക്കുന്നു. കരുത്തോടെ മുന്നേറാനുള്ള പ്രചോദനം നിങ്ങളാണെന്നും ആരാധകരോടായി സാമന്ത പറഞ്ഞു.