സ്വിറ്റ്സർലൻഡിൽ സ്കീയിങ്ങ് വേഷത്തിൽ സാമന്ത; പബ്ജി ഗേൾ എന്ന് ആരാധകർ

വിവാഹ മോചനത്തിനുശേഷം യാത്രകളുടെ ലോകത്താണ് തെന്നിന്ത്യൻ പ്രക്ഷകരുടെ ഇഷ്ടതാരമായ സാമന്ത റൂത്ത് പ്രഭു. ഇന്ത്യയിലും വിദേശത്തുമായി കഴിഞ്ഞ ഏതാനും മാസങ്ങളിലായി സാമന്ത നടത്തിയ യാത്രകൾക്ക് കണക്കില്ല. ഫോട്ടോകളും വീഡിയോകളുമായി യാത്രാ വിശേഷങ്ങൾ ആരാധകരുമായി അപ്പപ്പോൾ പങ്കിടാനും താരം താത്പര്യം കാണിക്കാറുണ്ട്.
അതിമനോഹരമായ ലൊക്കേഷനുകളാണ് അവധിക്കാല ആഘോഷത്തിനായി നടി തിരഞ്ഞെടുക്കുന്നത്. സ്വിറ്റ്സർലൻഡിൽ നിന്നുള്ള സ്കീയിങ്ങ് ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി സാമന്ത പങ്കുവെച്ചിരിക്കുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന മനോഹരമായ മലനിരകൾക്കിടയിൽ മഞ്ഞ നിറത്തിലുള്ള ജാക്കറ്റും ഹെൽമറ്റും അണിഞ്ഞാണ് സാമന്തയുള്ളത്.
പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ 1.3 മില്യണടുത്ത് ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. സാമന്ത ഒരു സൂപ്പർ അച്ചീവർ ആണെന്നും സ്കീയിങ്ങ് മത്സരത്തിൽ പങ്കെടുത്താൽ ഗോൾഡ് മെഡൽ തന്നെ നേടുമെന്നും ഗായിക ചിന്മയി ശ്രീപദ കമൻ്റ് ചെയ്തു. ലെവൽ ടു ഹെൽമറ്റ് ധരിച്ച പബ്ജി കളിക്കാരിയെ പോലെയുണ്ടെന്നാണ് ചിലരുടെ പ്രതികരണം. പബ്ജി ഗേൾ എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.