എസ്. എൻ. എസ്. സമാജം എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സമർപ്പണ ചടങ്ങുകൾ നടന്നു
എടമുട്ടം : എസ്. എൻ. എസ്. സമാജം എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ബലിക്കൽപ്പുര , ക്ഷേത്രത്തിലെ ശാലകളിലെ കൃഷ്ണ ശില , ബലിക്കൽപുരയുടെ വാതിൽ പിച്ചള പൊതിഞ്ഞ് സമർപ്പണവും നടത്തി. ക്ഷേത്ര മേൽശാന്തിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി ബലിക്കൽപ്പുരയും , തൃശൂർ ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ കൃഷ്ണ ശിലയുടെയും, ബലിക്കൽ പുരയുടെ വാതിൽ പിച്ചള പൊതിഞ്ഞ് സമർപ്പണം ഗോപിനാഥ് വന്നേരിയും നിർവഹിച്ചു. സദാനന്ദൻ കൊല്ലാറ, മധുശക്തീധര പണിക്കർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ചടങ്ങിൽ തച്ചു ശാസ്ത്ര വിദഗ്ധൻ സജീവൻ നെടുമ്പാശ്ശേരി, ആന്റിക് വർക്ക് ചെയ്ത സുബ്രഹ്മണ്യ ചെമ്പൂച്ചിറ, പിച്ചള പൊതിയലിനു നേതൃത്വം കൊടുത്ത വിജേഷ്, കൊത്തു പണിക്കാർ , ഏറ്റവും പ്രായം ചെന്ന ഭക്ത കോറോട്ട് കുറുമ്പ, മരം വഴിപാട് നൽകിയ ജോഷി കൊട്ടുക്കൽ, ജോയിന്റ് സെക്രട്ടറി ശിവൻ വെളമ്പത്ത്, ജിതേഷ് കാരയിൽ , സമാജം വിദ്യാമന്ദിർ പ്രിൻസിപ്പൽ സുഗുണ പി. കെ. എന്നിവരെയും ആദരിച്ചു. എസ്. എൻ. എസ്. സമാജം പ്രസിഡണ്ട് രാജൻ വേളേക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. എൻ. എസ്. സമാജം സെക്രട്ടറി സുധീർ പട്ടാലി, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി, ട്രഷറർ രഘുലാൽ വടക്കുംചേരി, ജോയിന്റ് സെക്രട്ടറിമാരായ സുനിൽ അണക്കത്തിൽ, ശിവൻ വെളമ്പത്ത്, സുചിന്ദ് പുല്ലാട്ട്, അതുല്യ ഘോഷ് വെട്ടിയാട്ടിൽ, എസ്. എൻ. എസ്. വൈസ് പ്രസിഡണ്ട് രഞ്ജൻ എരുമത്തിരുത്ത് എന്നിവർ സംസാരിച്ചു.