ഇൻസ്റ്റഗ്രാം റീൽസിൽ കുളിസീൻ, സദാചാരം പഠിപ്പിക്കാനെത്തിയ ആൾക്ക് വായടപ്പിക്കുന്ന മറുപടി നൽകി സാനിയ ഇയ്യപ്പൻ
ഇൻസ്റ്റഗ്രാം റീൽസിൽ സദാചാരം പഠിപ്പിക്കാൻ എത്തിയ ആൾക്ക് വായടപ്പിക്കുന്ന മറുപടി നൽകി ചലച്ചിത്ര താരം സാനിയ ഇയ്യപ്പൻ. ഷവറിൽ കുളിക്കുന്നതും കടൽക്കരയിൽ സ്വിം സ്യൂട്ടിട്ട് നൃത്തം ചെയ്യുന്നതും അടക്കമുള്ള ദൃശ്യങ്ങൾ കോർത്തിണക്കിയ റീൽസാണ് ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെച്ചത്. അതിനു താഴെയാണ് കമൻ്റുമായി സദാചാര സംരക്ഷണക്കാരൻ എത്തിയത്.
കുറച്ചെങ്കിലും നാണം ഉണ്ടോ? ശ്ശേ, നാട്ടുകാരെ കുളിസീൻ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശുണ്ടാക്കാൻ ആളുകൾ. ഇങ്ങിനെ ഒക്കെ അല്ലേ, പിന്നെ എങ്ങിനാ, പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല എന്നാണ് കമൻ്റ്. അതിനുളള മറുപടിയിലാണ് അയ്യോ, ഈ നാണം എന്നാൽ എന്താ ചേട്ടാ എന്ന് നടി ചോദിച്ചിരിക്കുന്നത്. നൂറ് കണക്കിന് പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. വാട്സാപ്പ് അമ്മാവൻ എന്നും ഗോവിന്ദച്ചാമി സ്പോട്ടഡ് എന്നുമെല്ലാം കമൻ്റിട്ടയാളെ കളിയാക്കി കൊണ്ടുള്ള പ്രതികരണങ്ങളാണ് വരുന്നത്.
മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് മത്സരത്തിലൂടെയാണ് സാനിയ ഇയ്യപ്പൻ ശ്രദ്ധിക്കപ്പെടുന്നത്. 2014-ൽ പുറത്തിറങ്ങിയ ബാല്യകാല സഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിൻ്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് സാനിയ സിനിമയിൽ തുടക്കം കുറിക്കുന്നത്. അതേ വർഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായും വേഷമിട്ടു. ക്വീൻ എന്ന ചിത്രത്തിലാണ് ആദ്യമായി നായികാ വേഷം ചെയ്യുന്നത്. തുടർന്ന് ലൂസിഫർ, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സാനിയ അറിയപ്പെടുന്ന മോഡൽ കൂടിയാണ്. ദുൽഖർ സൽമാൻ നായകനായ സല്യൂട്ട് ആണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.