വേണ്ടി വന്നാല്‍ ബോളിങും: ആരാധകരെ ഞെട്ടിച്ച് സഞ്ജു സാംസണ്‍
ജയ്പുര്‍: സഞ്ജു സാംസണ്‍ നന്നായി ബാറ്റ് ചെയ്യും. വിക്കറ്റിന് പിന്നിലും കളിക്കാരൻ മിടുക്കൻ. എന്നാൽ മലയാളികളുടെ സ്വന്തം സഞ്ജു നന്നായി പന്തെറിയുമെന്നത് എത്രപേർക്കറിയാം? അത്തരമൊരു നിമിഷത്തിനുള്ള അവസരമൊരുക്കുകയാണ് രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ സോഷ്യൽ മീഡിയയിൽ പന്തെറിഞ്ഞ് വൈറലായിരിക്കുകയാണ്. രാജസ്ഥാൻ റോയൽസ് തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. സഞ്ജുവിന്‍റെ ഓഫ് സ്പിന്നിനെക്കുറിച്ച് ഇന്ത്യൻ ബൗളറും രാജസ്ഥാൻ റോയൽസ് താരവുമായ രവിചന്ദ്രൻ അശ്വിനോട് അഭിപ്രായം പറയാനും ടീം ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജുവിന്റെ വലംകയ്യന്‍ ഓഫ് സ്പിന്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഒരു പ്രാദേശിക മത്സരത്തിനിടെയാണ് സഞ്ജു ബൗളറുടെ റോൾ ഏറ്റെടുത്തത്.