മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ (55) ന്റെ വിയോഗത്തിൽ മലയാളി മീഡിയഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി .
ദുബായിയില്‍ അന്തരിച്ച മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ (55) ന്റെ വിയോഗത്തിൽ മലയാളി മീഡിയഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി . ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായ ഇദ്ദേഹം തിരുവനന്തപുരം പട്ടം സ്വദേശിയാണ്. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് മരണം സംഭവിച്ചത് കൊവിഡ് മുക്തനായിരുന്നു എങ്കിലും തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരം ദുബായില്‍ നടക്കും. മായ മേരി തോമസാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ശ്രുതി, പല്ലവി എന്നിവര്‍ മക്കളാണ്.