സന്തോഷ് ട്രോഫി; തുടർച്ചയായ രണ്ടാം ജയവുമായി കേരളം
കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ തുടർച്ചയായ രണ്ടാം ജയം നേടി നിലവിലെ ചാമ്പ്യൻമാരായ കേരളം. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ കേരളം 4-1ന് ബീഹാറിനെ തോൽപ്പിച്ചു. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട് ഇരട്ട ഗോളുകൾ നേടി. 24-ാം മിനിറ്റിൽ നിജോ ഗിൽബെർട്ടിലൂടെ കേരളം ലീഡ് നേടി. പിന്നാലെ 27-ാം മിനിറ്റിൽ നിജോയുടെ ഷോട്ട് ബംഗാളിന്‍റെ രാഹുൽ യാദവിന്‍റെ കൈയിൽ തട്ടിയതിനെ തുടർന്ന് റഫറി കേരളത്തിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. 28-ാം മിനിറ്റിൽ കിക്ക് വലയിലെത്തിച്ച് നിജോ കേരളത്തിൻ്റെ ലീഡുയർത്തി. നിജോയുടെ ഷോട്ട് ബിഹാർ ഗോൾകീപ്പർ തട്ടിയെങ്കിലും പന്ത് വലയിൽ കയറി. എന്നാൽ 70-ാം മിനിറ്റിൽ ബിഹാർ ഒരു ഗോൾ നേടി. എന്നാൽ 81-ാം മിനിറ്റിൽ വിശാഖ് മോഹൻ കേരളത്തിന്‍റെ മൂന്നാം ഗോൾ നേടി. 85-ാം മിനിറ്റിൽ അബ്ദു റഹിം കേരളത്തിന്‍റെ വിജയഗോൾ നേടി.