"സാരഥീയം 2022" സാരഥി കുവൈറ്റ് 23- മത് വാർഷികാഘോഷം നവംബർ 18 -ന്

AL ANSARI TOP BANNER FINAL.png

കുവൈറ്റ് : സാരഥി കുവൈറ്റിന്റെ 23- മത് വാർഷികാഘോഷവും , ശിവഗിരി തീർത്ഥാടനത്തിന്റെ നവതി/ ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലി ആഘോഷവും ഒരുമിച്ച് "സാരഥീയം 2022" എന്ന പേരിൽ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ 18 ന് " നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിജികൾ, ജനറൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ , മെഡിമിക്സ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ഡോ: A.V. അനൂപ് എന്നിവർ "സാരഥീയം 2022" പരിപാടിയുടെ വിശിഷ്ടാതിഥികളായി പങ്കെടുക്കും . ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ, സിദ്ദാർത്ഥ് മേനോൻ, ആനി ആമി എന്നീ പ്രശസ്ത കലാകാരൻമാർ നയിക്കുന്ന "സംഗീതനിശയും നടക്കും.

സാരഥീയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ നവതി/ ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലി, മഹാകവി ടാഗോർ ശിവഗിരി സന്ദർശനത്തിന്റ ശതാബ്ദി തുടങ്ങിയ ആഘോഷങ്ങൾ 2022 നവംബർ 18 ന് രാവിലെ 10 മണി മുതൽ ആരംഭം കുറിയ്ക്കുന്നതാണ്. ശ്രീനാരായണ ഗുരുദേവൻറെ ദർശനങ്ങളും, സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന ശിവഗിരിയിലെ സന്യാസിശ്രേഷ്ഠന്മാർക്ക് നൽകുന്ന സ്വീകരണം, നവതി പ്രഭാഷണം, അന്നദാനം തുടർന്ന് ഉച്ചയ്ക്ക് 1 മണി മുതൽ ഇന്ത്യയിലെയും കുവൈറ്റിലെയും വിവിധ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം, 2021-22 അധ്യയന വർഷത്തിൽ X, XII പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് അക്കാദമിക് എക്സലൻസ് അവാർഡുകളുടെ വിതരണം, സാരഥി കലാകാരന്മാർ അണിയിച്ചൊരുക്കുന്ന "ഗുരുപ്രഭാവം", ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ, സിദ്ദാർത്ഥ് മേനോൻ, ആനി ആമി എന്നീ പ്രശസ്ത കലാകാരൻമാർ നയിക്കുന്ന "സംഗീതനിശ" എന്നിവ ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ അരങ്ങേറും..

ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷത്തിൻറെ ഭാഗമായി സാരഥി കുവൈറ്റ്, സമൂഹത്തിലെ നിർദ്ധനരായ വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ ഓഫ് സാരഥി കുവൈറ്റ്‌ നാട്ടിൽ നടത്തിവരുന്ന യൂണിഫോംഡ് സർവീസ് മേഖലയിലെ കോഴ്സകൾക്ക് 50 ലക്ഷം രൂപയുടെ SCFE വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാരഥി ഏർപ്പെടുത്തിയ 2022 വർഷത്തെ ഡോക്ടർ പല്പു നേതൃയോഗ അവാർഡിന് ബഹ്റിൻ എക്സ്ചേഞ്ച് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യവുമായ പ്രമുഖ വ്യക്തിത്വം മാത്യൂസ് വർഗീസിനെയും, സാരഥി ഗ്ലോബൽ ബിസിനസ്സ് ഐക്കൺ അവാർഡിന് മെഡിമിക്സ് മാനേജിങ് ഡയറക്ടർ ഡോ: എ.വി. അനൂപ്, സാരഥി കർമ്മശ്രേഷ്ട അവാർഡിന് അഡ്വ.ശശിധര പണിക്കർ എന്നിവരെ തിരഞ്ഞെടുത്തതായും ഭാരവാഹികൾ അറിയിച്ചു. സാരഥി പ്രസിഡന്റ് സജീവ് നാരായണൻ, ജനറൽ സെക്രട്ടറി ബിജു. സി.വി, വൈസ് പ്രസിഡന്റ് സതീഷ് പ്രഭാകരൻ, പ്രോഗ്രാം ജനറൽ കൺവീനർ സിജു സദാശിവൻ, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ.എസ്, വനിതാവേദി ചെയർപേഴ്സൺ, പ്രീതാ സതീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Al Ansari_Kuwait.jpg

Related Posts