സർഗ്ഗ കൈരളി ഏകദിന കലാസാംസ്കാരിക ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബി ആർ സിയുടെയും സർഗ്ഗശിക്ഷ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സർഗ്ഗ കൈരളി ഏകദിന കലാ സാംസ്കാരിക ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
മനുഷ്യന്റെ ജീവതാളമായ നാടൻ പാട്ടുകൾ കുട്ടികളിലേക്ക് പകരാൻ സർഗ്ഗ കൈരളി സംഗമം പോലെയുള്ള ക്യാംപുകൾ സഹായിക്കുമെന്നും കുട്ടികൾക്ക് നാടൻ കലാരൂപങ്ങൾ പരിചയപ്പെടുത്താനുള്ള ബി ആർ സി യുടെ ശ്രമങ്ങൾ അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ വിശിഷ്ടാതിഥിയായി. എസ് എസ് കെ പ്രൊജക്ട് കോർഡിനേറ്റർ ബിനോയ് എൻ ജെ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷബിൻ സി സി, മാടായിക്കോണം ഗവ യു പി സ്കൂൾ പ്രധാനാധ്യാപിക മിനി കെ വേലായുധൻ, നാടൻ പാട്ട് കലാകാരൻ ഷനോജ് സമയ എന്നിവർ പങ്കെടുത്തു.