കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ സർപ്പബലി നടന്നു

മിഥുനമാസത്തിലെ ആയില്യം നാളിലാണ് എല്ലാ വർഷവും സർപ്പബലി നടത്തി വരുന്നത്. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം വൈകീട്ട് പാലക്കാട് പാതിരക്കുന്നത്ത് മനയിൽ പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പബലി നടന്നു. ക്ഷേത്രം മേൽശാന്തി മനോജ് സഹകാർമ്മികനായി.തുടർന്ന് ദീപാരാധന, അത്താഴപൂജ, ഗുരുതി തർപ്പണം എന്നിവ നടന്നു.

vazhapulli temple 4.jpeg

ക്ഷേത്രം ഭാരവാഹികളായ വി.യു ഉണ്ണികൃഷ്ണൻ, വി.ആർ രാധാകൃഷ്ണൻ, വി.കെ ഹരിദാസ്, വി.കെ ശശിധരൻ, വി.ഡി മനോജ്, വി.ജെ ഷാലി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ads tcr.png

Related Posts