ശശി കടവിൽ ആറാം ചരമവാർഷികം; പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി.
നാട്ടിക: സി പി ഐ നാട്ടിക ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ശശി കടവിൽ ആറാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും, അനുസ്മരണസമ്മേളനവും നടത്തി. രാവിലെ 9.30ന് ശശികടവിലിന്റെ വസതിയിൽ വെച്ച് നടന്ന പരിപാടിയിൽ സി പി ഐ നാട്ടിക ലോക്കൽ കമ്മറ്റി സെക്രട്ടറി വി വി പ്രദീപ് അധ്യക്ഷത വഹിച്ചു. നാട്ടിക എം എൽ എ സി സി മുകുന്ദൻ മുഖ്യ അനുസ്മരണ പ്രഭാക്ഷണം നടത്തി. സി പി ഐ സംസ്ഥാന കമ്മറ്റി അംഗവും കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയുമായ എം സ്വർണലത ടീച്ചർ, മുൻ എം എൽ എ ഗീതാ ഗോപി, സി പി ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ, എ ഐ ടി യു സി ജില്ലാ കമ്മറ്റി നേതാവും സി പി ഐ ലോക്കൽ കമ്മറ്റി അംഗവുമായ മണി നാട്ടിക, വി ആർ പ്രഭ, ബിജു കുയില്ൻപറമ്പിൽ, ജിനീഷ് ഐരാട്ട്, എ ഐ വൈ എഫ് നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് ജിഹാസ്, വിജയരാഘവൻ തട്ടുപറമ്പിൽ, സീമ രാജൻ, രജനി എന്നിവർ സന്നിഹിതരായിരുന്നു.